Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 06-01-2023

സൗജന്യ പരിശീലനം

സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി ജില്ലാ സ്‌കില്‍ കമ്മിറ്റിയും ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലും സംയുക്തമായി ജില്ലയിലെ എസ് സി, എസ് ടി വിഭാഗക്കാര്‍ക്കായി ഹാന്‍ഡ് ഹെല്‍ഡ് ഡിവൈസ് ടെക്‌നീഷ്യന്‍ കോഴ്‌സില്‍ സൗജന്യ പരിശീലനം നല്‍കും. പ്രായപരിധി 18നും 45നും ഇടയില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. ഫോണ്‍: 8590604598

ക്വിസ്, ഉപന്യാസ രചനാ മത്സരം 12ന്

ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിക്കുന്നു. ജനുവരി 12ന് രാവിലെ 10 മണി മുതല്‍ ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുക. ഹൈസ്‌കൂള്‍ വിഭാഗത്തിന് ഉപഭോക്തൃസംരക്ഷണ നിയമം എന്ന വിഷയത്തില്‍ ക്വിസും ഹയര്‍സെക്കണ്ടറി വിഭാഗത്തിന് ഇ കൊമേഴ്‌സിന്റെയും ഡിജിറ്റല്‍ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃ സംരക്ഷണം എന്ന വിഷയത്തില്‍ ഉപന്യാസ രചനാ മത്സരവുമാണ് നടത്തുക. മത്സരാര്‍ഥികള്‍ സ്‌കൂള്‍ മേലധികാരികളുടെ സമ്മത പത്രം ഹാജരാക്കണം. ഫോണ്‍: 04972700552, 8075993683, 9446345314.

ആശ വര്‍ക്കര്‍ നിയമനം

വളപട്ടണം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ ഒഴിവുളള ഒന്ന്, രണ്ട്, 11, 13 എന്നീ വാര്‍ഡുകളില്‍ ആശ പ്രവര്‍ത്തകരെ നിയമിക്കുന്നു. അതത് വാര്‍ഡുകളിലെ സ്ഥിരതാമസക്കാരിയായ 25നും 45നും ഇടയില്‍ പ്രായമുള്ള വിവാഹിത/ വിധവ/ വിവാഹ മോചിതരായ എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. ആരോഗ്യ/ സാമൂഹിക മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും എസ് സി/ എസ് ടി/ ബി പി എല്‍ വിഭാഗക്കാര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ എഴുതി തയ്യാറാക്കിയ അപേക്ഷയും വയസ്, വിദ്യാഭ്യാസം, സ്ഥിരതാമസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും സഹിതം ജനുവരി 10ന് ഉച്ചക്ക് രണ്ട് മണിക്ക് മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.

കായിക അധ്യാപക ഒഴിവ്

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് കായിക വകുപ്പില്‍ ഓണ്‍കോള്‍ വ്യവസ്ഥയില്‍ കായിക അധ്യാപകരെ നിയമിക്കുന്നു. ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ത്രോബോള്‍ (വനിതകള്‍), സെല്‍ഫ് ഡിഫന്‍സ് (കരാട്ടെ) എന്നിവയിലാണ് പരിശീലനം നല്‍കേണ്ടത്. അംഗീകൃത ലൈസന്‍സ് ലഭിച്ച 45 വയസ്സില്‍ താഴെയുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 18ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2800167.

ബയോമെട്രിക്ക് മസ്റ്ററിങ് നടത്തണം

2024 ജനുവരിക്ക് മുമ്പ് ഭാഗ്യക്കുറി ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളും ഫെബ്രുവരി 29നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക്ക് മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ബയോമെട്രിക്ക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ പെന്‍ഷന്‍ അനുവദിക്കുകയുള്ളൂവെന്നും മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് മസ്റ്ററിങ് നടത്തുന്ന മാസം മുതലുള്ള പെന്‍ഷന്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഫോണ്‍: 0497 2701081.

ബോധവല്‍ക്കരണ ക്ലാസ് 12ന്

ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്കായി ജനുവരി 12ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തും. മുഴുവന്‍ തൊഴിലാളികളും ക്ലാസില്‍ പങ്കെടുക്കണമെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു.

അസി. പ്രൊഫസര്‍ ഒഴിവ്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജ് ജിയോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം. യു ജി സി യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകളുമായി ജനുവരി 10ന് രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാകണം. വെബ്‌സൈറ്റ്: www.gcek.ac.in

ഇലക്ട്രോണിക് വീല്‍ചെയറിന് അപേക്ഷിക്കാം

കെ സുധാകരന്‍ എം പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഉളിക്കല്‍, നടുവില്‍, പായം, കേളകം, അയ്യന്‍കുന്ന്, കണ്ണൂര്‍ കോര്‍പ്പറേഷന്‍, വേങ്ങാട്, മുഴക്കുന്ന്, മലപ്പട്ടം, കടമ്പൂര്‍, കൂടാളി, ചിറ്റാരിപ്പറമ്പ് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിയുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേക്ഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്,  ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇലക്ട്രോണിക് വീല്‍ചെയര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടില്ലെന്ന സി ഡി പി ഒയില്‍ നിന്നുള്ള സാക്ഷ്യപത്രവും ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ജനുവരി 11ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം.  ഫോണ്‍: 8281999015.

പയ്യന്നൂര്‍ താലൂക്ക് വികസന സമിതി യോഗം 10ന്

പയ്യന്നൂര്‍ താലൂക്ക് വികസന സമിതി യോഗം ജനുവരി 10ന് രാവിലെ 10.30ന് പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി താലൂക്ക് ഓഫീസില്‍ നല്‍കണം.

പവര്‍ കേബിള്‍ ജോയിന്റിങ് കോഴ്സ്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജ് കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗം പവര്‍ കേബിള്‍ ജോയിന്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി/ ഐ ടി ഐ ഇലക്ട്രീഷ്യന്‍, വയര്‍മാന്‍, കെ ജി സി ഇ, പോളി ഡിപ്ലോമ, ഇലക്ട്രിക്കല്‍ കോണ്‍ട്രാറ്റേഴ്സ്, ഇലക്ട്രിക്കല്‍ വര്‍ക്കേഴ്സ് എന്നിവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 31ന് വൈകിട്ട് നാല് മണി വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9495241299, 9446680061, 8089136113.

തേക്ക് ലേലം

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ ലേലം ജനുവരി 10ന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടത്തില്‍ നിന്നും ശേഖരിച്ച വിവിധ ക്ലാസില്‍പെട്ട തേക്ക് തടികള്‍ വില്‍പനക്കുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയിലും രജിസ്ട്രേഷന്‍ നടത്താം. രജിസ്ട്രേഷന്‍ നടത്തുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080, 9562639496.

ലേലം

മാടായി ഗവ.ഐ ടി ഐ ഐ ടി ലാബിലെ ഉപയോഗശൂന്യമായ വിവിധ ഉപകരണങ്ങള്‍ ജനുവരി 10ന് രാവിലെ 11 മണിക്ക് ഐ ടി ഐയില്‍ ലേലം ചെയ്യും. ഫോണ്‍: 0497 2876988.

ടെണ്ടര്‍

ഇരിവേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് പേപ്പര്‍ കട്ടിങ് മെഷീന്‍ വാങ്ങാനും പ്രവര്‍ത്തനക്ഷമമാക്കാനും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 10ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2851602.

വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിയത്ത്, ചെമ്മാടം വായനശാല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി ഏഴിന് ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.
 

date