Skip to main content

ദേശീയ കലാ ഉത്സവ് : കേരള ടീമിന് സ്വീകരണം നൽകും

 

ദേശീയ കലാ ഉത്സവ് വിജയികൾക്ക് റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നല്കും. 
ഡൽഹിയിൽ നിന്ന് രാജധാനി എക്സ്പ്രസിൽ എത്തുന്ന സംഘത്തിന് തിങ്കളാഴ്ച്ച ഉച്ചയ്ക്കു ശേഷം 2 ന് കണ്ണൂർ റയിൽവെ സ്റ്റേഷനിലാണ് സ്വീകരണം. സമഗ്ര ശിക്ഷ അഭിയാന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ആണ് സ്വീകരണം ഒരുക്കുന്നത്.
10 ആൺകുട്ടികൾ 10 പെൺകുട്ടികളും അടങ്ങിയ സംഘമാണ് 10 ഇനങ്ങളിലായി 
കലാ ഉത്സവിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.  മൂന്ന് സ്വർണമെഡലുകളുമായി കേരളം മികച്ച വിജയം നേടി. സോളോ ആക്ട് ഡ്രാമ കണ്ണൂർ എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ഗസൽ ഫാബിയോ, ടോയ് മേക്കിങ് മലപ്പുറം നെല്ലിക്കുത്ത്  വി എച്ച് എസ് എസിലെ വിദിൻ ടി, ക്ലാസിക്കൽ ഡാൻസിൽ എറണാകുളം എളമക്കര ജിഎച്ച്എസ്സ്സിലെ നിരഞ്ജൻ എൻ എസ് എന്നിവരാണ് കേരളത്തിനുവേണ്ടി സ്വർണം നേടിയത്. കണ്ണൂർ ജില്ലയിൽ നിന്ന അദ്വൈത് പി.പി, അദ്വൈത് തരുൺ എന്നീ വിദ്യാർത്ഥികളാണ് ദേശീയ കലാ ഉത്സവിൽ പങ്കെടുത്തത്.

date