Skip to main content

കരോത്ത് താഴം - കണ്ണാടിച്ചാൽ കനാൽ ഇൻസ്‌പെക്ഷൻ റോഡ്  ഉദ്ഘാടനം ചെയ്തു

 

കക്കോടി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ കരോത്ത് താഴം - കണ്ണാടിച്ചാൽ കനാൽ ഇൻസ്‌പെക്ഷൻ റോഡ്  വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രധാനപ്പെട്ട നിരവധി റോഡ് നിർമ്മാണ പ്രവർത്തങ്ങൾ എം എൽ എ ഫണ്ട്‌ ഉപയോഗിച്ച് കക്കോടി ഗ്രാമപഞ്ചായത്തിൽ  പൂർത്തിയാക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. 

 എം എൽ എ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയും ജലവിഭവ വകുപ്പിന്റെ 4.5 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 

കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽ കുമാർ മുഖ്യാതിഥിയായിരുന്നു. കുറ്റ്യാടി ഇറിഗേഷൻ എക്സി. എഞ്ചിനീയർ ഗിരീഷ് കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം ഇ ശശീന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി വിനോദ്, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷീന ചെറുവത്ത്, ഗ്രാമപഞ്ചായത്ത് അംഗം എൻ കെ ഉപസ്ലോകൻ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date