Skip to main content

മെഡിക്കൽ ഓഫീസർ,  ക്ലിനിക്കൽ സൈക്കോളജിസ്റ്റ് താൽക്കാലിക നിയമനം

 

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി-ഡി അഡിഷൻ സെന്ററിൽ മെഡിക്കൽ ഓഫീസർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികയിൽ നിലവിലുള്ള ഓരോ ഒഴിവിലേക്ക്  താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം. ബി. ബി. എസ് അല്ലെങ്കിൽ തുല്യ യോഗ്യത/  സൈക്കാട്രിയിൽ പി. ജി തുടങ്ങിയ യോഗ്യതയുള്ളവർക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. 18 നും 45നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.

 ക്ലിനിക്കൽ സൈക്കോളജി തസ്തികയിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ക്ലിനിക്കൽ സൈക്കോളജിയിൽ എം-ഫീൽ അല്ലെങ്കിൽ ഏതെങ്കിലും ആർ.സി.ഐ അംഗീകാരമുള്ള യൂണിവേഴ്സിറ്റി/ കോളേജ്/ കേന്ദ്രസർക്കാരിന്റെയോ കേരള സർക്കാരിന്റെയോ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ/യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നോ  രണ്ടു വർഷത്തെ കോഴ്സ് പൂർത്തിയായിരിക്കണം. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്റ്റേർഡ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയിരിക്കണം.18 നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

 താല്പര്യമുള്ളവർ ജനുവരി 17ന് രാവിലെ 11ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറിന്റെ ചേംമ്പറിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി  പങ്കെടുക്കേണ്ടതാണ്. ഫോൺ : 0484 2360802

date