Skip to main content

ഹാൻഡ് ഹോൾഡ് സപ്പോർട്ടിങ് സ്റ്റാഫ് നിയമനം

 

 എറണാകുളം ജില്ലയിലെ  വിവിധ സർക്കാർ ആശുപത്രികളിൽ കൊച്ചി സ്മാർട്ട്മിഷൻ ലിമിറ്റഡ് ( സി.സി.എം.എൽ)ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഇ ഹെൽത്ത് പദ്ധതിയുടെ 
 ഭാഗമായി ഹാൻഡ് ഹോൾഡ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് താത്കാലികമായാണ് നിയമനം.
ഇലക്ട്രോണിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ മൂന്നു വർഷത്തെ ഡിപ്ലോമ. ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം. ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‌വെയർ  ആന്റ് ഇംബ്ലിമെന്റെഷനിൽ പ്രവൃത്തിപരിചയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 10000 രൂപ മാസവേതനം ലഭിക്കും.

 താല്പര്യമുള്ളവർ ജനുവരി 22 രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കേണ്ടതാണ്. രാവിലെ 10 ന് ഹാജരാകേണ്ടതാണ് 11.30 ന് ശേഷം ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല. വിശദ വിവരങ്ങൾക്ക്  ഫോൺ : 9495981772

date