Skip to main content

സി.ടി. ജോൺ ഇ൯ഫർമേഷ൯ ഓഫീസർ, നിജാസ് ജ്യുവൽ കണ്ണൂർ ഡിഡി

 

കൊച്ചി: എറണാകുളം ജില്ലാ ഇ൯ഫർമേഷ൯ ഓഫീസറായി പബ്ലിക് റിലേഷ൯സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ സി.ടി. ജോൺ ചുമതലയേറ്റു. ജില്ലാ ഇ൯ഫർമേഷ൯ ഓഫീസറായിരുന്ന നിജാസ് ജ്യുവൽ, പി.ആർ.ഡി കണ്ണൂർ മേഖലാ ഡപ്യൂട്ടി ഡയറക്ടറായി നിയമിതനായ ഒഴിവിലാണ് നിയമനം. കാസർകോട്, പത്തനംതിട്ട ജില്ലകളിലും അസി. ഇ൯ഫർമേഷ൯ ഓഫീസർ, അസി. എഡിറ്റർ തസ്തികകളിൽ പ്രവർത്തിച്ചിട്ടുള്ള സി.ടി. ജോൺ കുമ്പളങ്ങി സ്വദേശിയാണ്.

date