Skip to main content

മാലിന്യമുക്ത കേരളം  സമ്പൂർണ്ണ ശുചിത്വ മണ്ഡലം രണ്ടാം ഘട്ട പ്രവർത്തനങ്ങളിലേക്ക്

ആലപ്പുഴ: സമ്പൂർണ്ണ ശുചിത്വ മണ്ഡലം രണ്ടാം ഘട്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ അധ്യക്ഷതയിൽ നാളെ(ഡിസംബർ15) രാവിലെ 10 മണിക്ക് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേരും.
ജനകീയ പങ്കാളിത്തത്തോടെ ആലപ്പുഴയിൽ നടന്ന പ്രവർത്തനങ്ങളെ തുടർന്ന് സമ്പൂർണ്ണ ശുചിത്വ മണ്ഡലം ഒന്നാം ഘട്ടം പൂർത്തീകരിച്ചതായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതിന് ശേഷമാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്.
യോഗത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, സെക്രട്ടറിമാർ, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷർ, മറ്റ് പ്രധാന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ആറ് മാസക്കാലം സംഘടിപ്പിക്കേണ്ട പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കും.

date