Skip to main content

പാസ്വേഡ്- സൗജന്യ കരിയർ ഗൈഡൻസ് ദ്വിദിന പരിശീന പരിപാടി നാളെ തുടങ്ങും 

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ്, കളക്ടറേറ്റിലെ ന്യൂനപക്ഷ സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് സഹവാസ ക്യാമ്പ് ( ഫ്‌ലവറിംങ്ങ് ) സംഘടിപ്പിക്കും. മാവേലിക്കര ജീവാരാം ആനിമേഷൻ സെന്ററിൽ  നടക്കുന്ന പരിപാടി നാളെ (ജനുവരി 16)  രാവിലെ 10 ന്  ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാൻ  ഉദ്ഘാടനം ചെയ്യും. എം എസ് അരുൺകുമാർ എം.എൽ.എ   അധ്യക്ഷത വഹിക്കും. ജനുവരി 16,17 തീയതികളിലായാണ് പരിശീന പരിപാടി സംഘടിപ്പിക്കുന്നത്.  ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നടന്ന ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുത്ത 120 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കും.  മാവേലിക്കര നഗരസഭ ചെയർപേഴ്‌സൺ കെ.വി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും.

date