Skip to main content

ചെറുതന ഗ്രാമപഞ്ചായത്തിൽ സ്നേഹാരാമം പദ്ധതി 

ആലപ്പുഴ: പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കി പൂന്തോട്ടം നിർമ്മിക്കുന്ന സ്നേഹാരാമം പദ്ധതി ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ബി. മാത്യു നാടിന് സമർപ്പിച്ചു. ചെറുതന ഗ്രാമപഞ്ചായത്ത്, ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം,  ശുചിത്വ മിഷൻ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആയാപറമ്പ് ഗണപതിയാകുളങ്ങര ജംഗ്ഷനിൽ സ്ഥിരം മാലിന്യം തള്ളിയിരുന്നിടത്താണ് പൂന്തോട്ടം ഉണ്ടാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദ്ധതിക്ക് ആവശ്യമായ എല്ലാ സാധന സാമഗ്രികളും സൗജന്യമായി ലഭ്യമാക്കി.
ഗ്രാമപഞ്ചായത്തംഗങ്ങളായ ബിനു ചെല്ലപ്പൻ, മായാദേവി, സ്കൂൾ പ്രിൻസിപ്പൽ കെ. ഈശ്വരൻ നമ്പൂതിരി, പ്രോഗ്രാം ഓഫീസർ ലിൻസി, വോളണ്ടിയർമാരായ സായി വൈഭവ്, അശ്വിൻ പ്രകാശ്, ശ്രീജിൻ, അഭിഷേക് തുടങ്ങിയവർ പദ്ധതിക്ക് നേതൃത്വം നൽകി.

date