Skip to main content

ട്രാക്ടർ ഡ്രൈവർ പ്രായോഗിക പരീക്ഷ

 

ആലപ്പുഴ ജില്ലയിൽ ഭൂജല വകുപ്പിൽ ട്രാക്ടർ ഡ്രൈവർ (കാറ്റഗറി നമ്പർ 395/2020 ) എറണാകുളം, മലപ്പുറം ജില്ലകളിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ ട്രാക്ടർ ഡ്രൈവർ (കാറ്റഗറി നമ്പർ 405/2020), കൊല്ലം ജില്ലയിൽ മൃഗ സംരക്ഷണ വകുപ്പിൽ ട്രാക്ടർ ഡ്രൈവർ (കാറ്റഗറി നമ്പർ 406/2020) എന്നീ തസ്തികകളിലേക്കുള്ള തെരെഞ്ഞെടുപ്പിനായുള്ള പൊതു പ്രായോഗിക പരീക്ഷ ജനുവരി 19 , 22,  23, 24  എന്നീ തീയതികളിൽ എറണാകുളം ജില്ലയിലെ  കാർഷിക നഗര മൊത്ത വ്യാപാര വിപണി, മരട് നെട്ടൂർ പി.ഒ എന്ന കേന്ദ്രത്തിൽ നടത്തുന്നു.

ഇത് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ മെസേജ്/എസ്.എം.എസ് വഴി നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്, മറ്റ് ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നിർദ്ദേശിച്ച തീയതിയിലും സമയത്തും മേൽപ്പറഞ്ഞ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്

date