Skip to main content

 ട്രാക്ടർ ഡ്രൈവർ  താൽകാലിക ഒഴിവ്

 

ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ  ട്രാക്ടർ ഡ്രൈവർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ നിലവിലുള്ള ഒരു താൽകാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 27ന് മുൻപായി   യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

എസ്.എസ്.എൽ.സി., ട്രാക്ടർ ഡ്രൈവിംഗ് ലൈസൻസ്,  ട്രാക്ടർ ഡ്രൈവർ തസ്തികയിലെ 3 വർഷത്തെ പ്രവൃത്തി പരിചയം,  മോട്ടോർ മെക്കാനിസത്തിലുള്ള അറിവ്                     (വാഹനത്തിനുണ്ടാകുന്ന സ്വാഭാവിക കേടുപാടുകൾ പരിഹരിക്കാൻ കെല്പുണ്ടായിരിക്കണം ) എന്നിവയാണ് യോഗ്യത. പ്രായം 18-30.

date