Skip to main content

വാർഷിക സെമിനാർ സംഘടിപ്പിച്ചു

ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ 2024 - 2025 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് വികസന സെമിനാർ സംഘടിപ്പിച്ചു. ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ അദ്ധ്യക്ഷനായി.

വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പദ്ധതി അവലോകനവും പുതിയ വർഷത്തെ പദ്ധതി നിർദ്ദേശങ്ങളും അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന എലിഞ്ഞിപ്ര സി എച്ച് സി യിൽ സൗജന്യ ഡയലസീസ് യൂണിറ്റ് ആരംഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് വാർഷിക പദ്ധതിയിൽ പരിഗണന നൽകും. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗപ്പെടുത്തും. കൂടാതെ അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസി സഹോദരങ്ങൾക്ക് വാസയോഗ്യമായ ഭവനമില്ലാത്ത മുഴുവൻ പേർക്കും വീട് നൽകാനും വേണ്ട നടപടികൾ സ്വീകരിക്കുന്നതടമക്കമുള്ള പദ്ധതികൾ അവതരിപ്പിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി വി ആന്റണി, പഞ്ചായത്ത് പ്രസിഡന്റുമാരായ റിജു മാവേലി, എംഎസ് സുനിത, ആതിര ദേവരാജൻ, ബ്ലോക്ക് മെമ്പർമാരായ ഷാന്റി ജോസഫ്, വനജ ദിവാകരൻ, പി പി പോളി, അഡ്വ. ലിജോ ജോൺ, എം ഡി ബാഹുലേയൻ, ഇന്ദിര പ്രകാശൻ, സിന്ധു രവി, സെക്രട്ടറി പി ജി പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.

date