Skip to main content
സ്നേഹസംഗമം സംഘടിപ്പിച്ചു

സ്നേഹസംഗമം സംഘടിപ്പിച്ചു

പാലിയേറ്റീവ് ദിനത്തോടെനിബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിൽ പാലിയേറ്റീവ് രോഗികളുടെയും ബന്ധുജനങ്ങളുടെയും സുമനസ്സുകളുടെയും സ്നേഹസംഗമം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു.

പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ പ്രവർത്തന റിപ്പോർട്ട് ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം. ജി ശിവദാസ് അവതരിപ്പിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വർഷങ്ങളായി പാലിയേറ്റീവ് പരിചരണം നടത്തുന്ന നേഴ്സുമാരെയും ആശാപ്രവർത്തകരെയും വോളണ്ടിയർമാരെയും ആദരിച്ചു. പാലിയേറ്റീവ് രോഗികൾക്കുള്ള സ്നേഹ സമ്മാനം വിതരണം ചെയ്തു. തുടർന്ന് മണ്ണ് നാട്ടറിവ് കലാസാംസ്കാരിക പഠന കേന്ദ്രം നാടൻ പാട്ടുകൾ അവതരിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭയിൽ സാന്ത്വന പരിചരണ വാരാചരണത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് നടന്ന സ്നേഹ സംഗമത്തിന്റെ സംഘാടന പ്രവർത്തനങ്ങൾ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെയും പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും ആരോഗ്യ പ്രവർത്തകർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ടി.വി ചാർലി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, സി.സി.ഷിബിൻ, ജെയ്സൺ പാറേക്കാടൻ , കൗൺസിലർമാരായ സോണിയാ ഗിരി, ഷെല്ലി വിൽസൺ, സതി സുബ്രമണ്യൻ, നഗരസഭ സെക്രട്ടറി ഷാജിക്ക് എം എച്ച് എന്നിവർ പങ്കെടുത്തു.

date