Skip to main content

കെ - സ്റ്റോറിന്റെ ഉദ്ഘാടനം 17 ന് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിക്കും

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച കെ - സ്റ്റോർ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ 195 റേഷൻ കടകൾകൂടി കെ - സ്റ്റോറുകളായി ഉയർത്തുകയാണ്. കെ സ്റ്റോറിന്റെ തലപ്പിളളി താലൂക്കിന്റെ മൂന്നാം ഘട്ട ഉദ്ഘാടനം ജനുവരി 17 ബുധനാഴ്ച രാവിലെ 10 മണിക്ക് ചേലക്കര ഗ്രാമപഞ്ചായത്തിലെ പുലാക്കോട് പ്രവർത്തിക്കുന്ന 193-ാം നമ്പർ റേഷൻ കട പരിസരത്ത് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിക്കും. ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ പത്മജ അദ്ധ്യക്ഷത വഹിക്കും.

സാധാരണ ലഭിക്കുന്ന റേഷൻ സാധനകൾക്ക് പുറമെ ശബരി ബ്രാന്റ് ഉത്പ്പന്നങ്ങൾ, അഞ്ച് കിലോ ഗ്രാം തൂക്കമുള്ള ചോട്ടു പാചക വാതക സിലിണ്ടറുകൾ, മിൽമ ഉൽപ്പന്നങ്ങൾ, എം എസ് എം ഇ ഉത്പ്പന്നങ്ങൾ, യൂട്ടിലിറ്റി പേയ്മെന്റ് സേവനങ്ങൾ എന്നിവ കെ - സ്റ്റോർ മുഖേന ജനങ്ങൾക്ക് ലഭ്യമാക്കും.

date