Post Category
കെ.കെ വേലായുധൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു
അന്തിക്കാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ മുകൾ നിലയിൽ നിർമ്മിച്ച കെ.കെ. വേലായുധൻ സ്മാരക ഹാൾ സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ചടങ്ങിൽ അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ അധ്യക്ഷയായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ശശിധരൻ കെ.കെ. വേലായുധന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി സി.എ വർഗ്ഗീസ്, പി.എസ് സുജിത്ത്, മേനക മധു, പി.എ ഷഫീർ, ശരണ്യ രജീഷ്, സി.കെ കൃഷ്ണകുമാർ, അബ്ദുൾ ജലീൽ, സെൽജി ഷാജു, കെ.ആർ രശ്മി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments