Skip to main content
പറയ്ക്കാട് പുല്ലാനി പറമ്പത്ത് റോഡ് തുറന്നു

പറയ്ക്കാട് പുല്ലാനി പറമ്പത്ത് റോഡ് തുറന്നു

എളവള്ളി ഗ്രാമപഞ്ചായത്തിലെ പറയ്ക്കാട് വാർഡ് അഞ്ചിലെ പുല്ലാനിപറമ്പത്ത് റോഡ് കോൺക്രീറ്റിങ് പൂർത്തീകരിച്ച് തുറന്നു കൊടുത്തു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷയായി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപയും ജനകീയാസൂത്രണ പദ്ധതിയിൽ നിന്ന് 1.4 ലക്ഷം രൂപയും ചേർത്ത് 6.4 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.

ജനപ്രതിനിധികളായ ലീന ശ്രീകുമാർ, കെ.ഡി വിഷ്ണു, ഷാലി ചന്ദ്രശേഖരൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷീലാ മുരളി, തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ സി.എസ് ശ്രുതി, പ്രമോദ് വട്ടംപറമ്പിൽ, പി.എസ് ജിത്ത്, വിജയ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

date