Skip to main content

സേവനങ്ങൾക്കും സംരംഭങ്ങൾക്കുമായി കാലിക്കറ്റ് സർവകലാശാലയിൽ നാല് കെട്ടിടങ്ങൾ -മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും

വിദ്യാർഥികൾക്കും ഗവേഷകർക്കും സംരംഭകർക്കും സഹായകമാകുന്ന നാല് പ്രധാന കെട്ടിടങ്ങൾ കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് (ജനുവരി 16) ഉദ്ഘാടനം ചെയ്യും. പരീക്ഷാഭവനിലെ സ്റ്റുഡന്റ്‌സ് സർവീസ് ഹബ്, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ-ഡയറക്ടറേറ്റ് ഓഫ് റിസർച്ച് (ഐ.ക്യു.എ.സി.-ഡി.ഒ.ആർ.) കെട്ടിടം, നൂതന സംരഭങ്ങളുടെ പ്രോത്സാഹനത്തിനായുള്ള ടെക്‌നോളജി ബിസിനസ്സ് ഇൻക്യൂബേറ്റർ - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി (ടി.ബി.ഐ.-ഐ.ഇ.ടി.), സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് എന്നിവയാണ് തുറക്കാനിരിക്കുന്നത്. സർവകലാശാലാ സെമിനാർ കോംപ്ലക്‌സിൽ ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിക്കും. പ്രൊ വൈസ് ചാൻസലർ ഡോ. എം. നാസർ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്വിൻ സാരംജ്, സിൻഡിക്കേറ്റംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

date