Skip to main content

അറിയിപ്പുകൾ 

 

അതിഥി അധ്യാപക നിയമനം

ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇംഗ്ലീഷ്, സാമ്പത്തിക ശാസ്ത്രം വിഭാഗങ്ങളിൽ 2023-24 അധ്യയനവർഷം തീരുന്നത് വരെ ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് യു ജി സിയും കേരള പി എസ് സിയും നിർദേശിക്കുന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ പ്രമാണങ്ങളുമായി ജനുവരി 18നു  രാവിലെ 10 മണിക്ക് മുൻപായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. www.geckkd.ac.in 

പേർസണൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് 

കേന്ദ്ര സംസ്ഥാന  സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും  നൽകുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷൻ ഭാഗമായി ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സായ പേർസണൽ ഫിറ്റ്നസ്  ട്രെയിനർ കോഴ്സിലേക്ക് മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, കാസറഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക്  മുൻഗണന. പ്രായപരിധി 18 - 26. ഫോൺ : 9072668543. 

അപേക്ഷ ക്ഷണിച്ചു

എൽ ബി എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓഫീസ് ആൻഡ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി) എന്നീ കോഴ്സുകളുടെ മോർണിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അവസാന തിയ്യതി : ജനുവരി 20. ഫോൺ : 0495 2720250, 9745208363 

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ഹൈസ്കൂൾ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ: 750/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി 11ന് നിലവിൽ വന്ന ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in 

ടെണ്ടർ ക്ഷണിച്ചു 

വടകര ജില്ലാ ആശുപ്രതിയിലേക്ക് ആവശ്യമായ സർജിക്കൽ/ഡെന്റൽ കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിനായി, അത്തരം സാധനങ്ങൾ വിതരണം ചെയ്യുന്ന അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോം സമർപ്പിക്കുന്ന കവറിനു പുറത്ത് “വടകര ജില്ലാ ആശുപത്രിയിലേക്ക് കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിനുളള ടെണ്ടർ' എന്ന് രേഖപ്പെടുത്തി സൂപ്രണ്ട് ഗവ. ജില്ലാ ആശുപത്രി എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി : ജനുവരി 20ന് ഉച്ചക്ക് രണ്ടു മണി വരെ. ടെണ്ടറുകൾ അന്നേ ദിവസം ഉച്ചക്ക് 2.30ന് തുറക്കുന്നതാണ്. ഫോൺ : 0496 2524259 

ക്വട്ടേഷൻ ക്ഷണിച്ചു 

വനിത ശിശു വികസന വകുപ്പിന്റെയും സ്റ്റേറ്റ്‌ നിർഭയ സെല്ലിന്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട്‌ ജില്ലയിൽ നടപ്പിലാക്കുന്ന ധീര 1 പദ്ധതിയിലേക്ക്‌ 10 മുതൽ 15 വയസ്സ്‌ വരെയുള്ള തിരെഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 300 പെൺകുട്ടികൾക്ക്‌ സെൽഫ്‌ ഡിഫെൻസ്‌ പരിശീലനം നൽകുന്നതിനാവശ്യമായ ടി ഷർട്ട്‌ ലഭ്യമാക്കുന്നതിന്‌ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന്‌ മത്സരസ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ  ജനുവരി 22ന് ഉച്ചക്ക് രണ്ട് മണി വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് 2.30ന് ക്വട്ടേഷൻ തുറക്കുന്നതാണ്. ഫോൺ: 0495  2378920 

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം 

കോഴിക്കോട് മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ അരിത്മെറ്റിക് കം ഡ്രോവിങ് ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ പട്ടികജാതി (എസ്. സി) വിഭാഗത്തിൽപ്പെട്ട ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത ജനനത്തീയ്യതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 18ന് രാവിലെ 11 മണിയ്ക്ക് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിനു ഹാജരാകേണ്ടതാണ്. ഫോൺ : 0495 237701
    
അപേക്ഷ ക്ഷണിച്ചു
 
ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ തൊഴിൽ പരിശീലനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എൻട്രി, ഡിപ്പോമ ഇൻ ഫോറിൻ അക്കൗണ്ടിങ്ങ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവർ സ്കിൽ ഡവലപ്മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. ഫോൺ: 8891370026 

ലേലം ചെയ്യുന്നു 

കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യൂ  ക്യാമ്പ്, കോഴിക്കോട് സിറ്റി സി.പി.ഒ ട്രാഫിക്ക്, വനിതാ പി.എസ്,പൂതേരി, ചിന്താവളപ്പ് എന്നീ കോമ്പൗണ്ടുകളിലെ ഫലവൃക്ഷങ്ങളിൽ നിന്നും ആദായമെടുക്കുന്നതിനുള്ള അവകാശം ജനുവരി 19ന് രാവിലെ  10.30ന് മാലൂർക്കുന്ന്  എ.ആർ ക്യാമ്പിൽ ലേലം ചെയ്യുന്നു. സീൽ ചെയ്ത ക്വട്ടേഷനുകൾ രാവിലെ 10 മണി മുതൽ 10.30 വരെ മാലൂർക്കുന്ന്  എ.ആർ ക്യാമ്പിൽ സ്വീകരിക്കുന്നതാണ്.

date