Skip to main content
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കാലാവസ്ഥാ കേന്ദ്രത്തില്‍ കേക്ക് മുറിച്ച് വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കാളിയായപ്പോള്‍

കണ്ണൂര്‍ വിമാനത്താവളം കാലാവസ്ഥ കേന്ദ്രത്തില്‍ വാര്‍ഷികാഘോഷം

നൂറ്റി അന്‍പതാം വര്‍ഷത്തിലേക്ക് കടക്കുന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികളുടെ ഭാഗമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാലാവസ്ഥാ കേന്ദ്രത്തിലും വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഓഫിസര്‍ ഇന്‍ ചാര്‍ജ് ജി. പ്രദീപ്കുമാര്‍ മുഖ്യാതിഥിയായി. കാലാവസ്ഥാ വകുപ്പിന്റെ ചരിത്രത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് എയര്‍പോര്‍ട്ട് കാലാവസ്ഥാ വിഭാഗം ഓഫിസര്‍ ഇന്‍ ചാര്‍ജ് എന്‍ വിനോദ് കുമാര്‍ വിശദീകരിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി കമ്യുണിക്കേഷന്‍ ഇന്‍ ചാര്‍ജ് വി ശ്രീനിവാസ്, മീറ്റിയൊറോളജിസ്‌ററ് കെ ബൈജു, കെ എം രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന ശാസ്ത്രവകുപ്പായ കാലാവസ്ഥാവകുപ്പ് 1875 ജനുവരി 15ന് കൊല്‍ക്കത്ത ആസ്ഥാനമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

date