Skip to main content

അയലൂർ അപ്ലൈഡ് സയൻസ് കോളേജിൽ യുജിസി നെറ്റ് കോച്ചിംഗ്

ജനറൽ പേപ്പർ, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പേപ്പർ രണ്ട്, ഇംഗ്ലീഷ് പേപ്പർ രണ്ട്, കോമേഴ്‌സ് പേപ്പർ രണ്ട്, ഇലക്ട്രോണിക് പേപ്പർ രണ്ട് മാനേജ്‌മെന്റ് പേപ്പർ രണ്ട് എന്നീ വിഷയങ്ങളിൽ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകൾ നടത്തുന്നു. പ്രസ്തുത വിഷയങ്ങളിൽ പിജി കഴിഞ്ഞവർക്കും പി ജി ചെയ്യുന്നവർക്കും അപേക്ഷിയ്ക്കാം. ജൂണിലെ പരീക്ഷ കണക്കാക്കിയാണ് ക്ലാസ്സുകൾ നടത്തുക. ഓൺലൈൻ, ഓഫ് ലൈൻ ക്ലാസ്സുകൾ ഉണ്ടായിരിയ്ക്കുന്നതാണ്. ജനുവരിയിൽ ക്ലാസുകൾ ആരംഭിക്കുന്നതായിരിക്കും. വിശദ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 9495069307, 8547005029. 
 

date