Skip to main content

ഇലക്ട്രിക്കൽ മെയി൯്റനൻസ് ഷോർട്ട് ടേം കോഴ്സ്

ഗവ.ഐ.ടി.ഐ കളമശ്ശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ: അഡ്വാൻസ്‌ഡ്‌ വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്) കളമശ്ശേരി എന്ന സ്ഥാപനത്തിൽ നടത്തുന്ന ഇലക്ട്രിക്കൽ മെയിന്റനൻസ് എന്ന ഗവ:അഡ്വാൻസ്‌ഡ്‌ ഷോർട്ട് ടേം കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകൾ എ.വി.ടി.എസ് കളമശ്ശേരിയിൽ നേരിട്ട് നൽകാവുന്നതാണ്. ഐ.ടി.ഐ ട്രേഡുകളായ ഇലക്ട്രീഷ്യൻ, വയർമാൻ എന്നിവ പാസായവർക്കോ, മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ  0484-2557275, 9447138600.

date