Skip to main content

കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

കേരള  ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും സി ബി സി / പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയ  വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒറ്റത്തവണയായി കുടിശ്ശിക തീര്‍പ്പാക്കുന്നതിന് ആനുകൂല്യം നല്‍കുന്നു. ജനുവരി 31 നകം തുക അടയ്ക്കുന്നവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ജില്ലയില്‍ നിന്നും പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ എല്ലാവര്‍ക്കും പലിശ/ പിഴപലിശ ഇനത്തില്‍  ഇളവുകള്‍ ലഭിക്കും. ലോണ്‍ എടുത്തു മരിച്ചു പോയ വ്യക്തികളുടെ ബന്ധുക്കള്‍ മരണ സര്‍ട്ടിഫിക്കറ്റുമായി ഹാജരായാല്‍ ഇളവുകള്‍ അനുവദിക്കുമെന്നും പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487 -2338699.

date