Skip to main content
കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പൂന്തോട്ടമുണ്ടാക്കി എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍

കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പൂന്തോട്ടമുണ്ടാക്കി എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍

അലപ്പുഴ: കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ 'സ്നേഹാരാമം'  പദ്ധതി വഴി ഒരുക്കിയ പൂന്തോട്ടം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി കൈനകരി കുട്ടമംഗലം എസ്.എന്‍.ഡി.പി.എച്ച്.എസ്.എസിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരാണ് ആരോഗ്യ കേന്ദ്രത്തിലെ മാലിന്യങ്ങള്‍ നീക്കി പൂന്തോട്ടമുണ്ടാക്കിയത്. എന്‍.എസ്.എസ് യൂണിറ്റുകളുടെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങള്‍ മാലിന്യമുക്തമാക്കി പൂന്തോട്ടം സജ്ജീകരിക്കുകയാണ് ലക്ഷ്യം.
ചടങ്ങില്‍ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എ. പ്രമോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീല സജീവ്, പഞ്ചായത്ത് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷന്‍ നോവിന്‍. പി. ജോണ്‍, അസിസ്റ്റന്റ് സെക്രട്ടറി സിനിമോള്‍, ജെ.പി.എച്ച്.എന്‍ സരിത, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.പി. സുജിമോള്‍, ഹരിത കര്‍മ്മ സേന കോ-ഓഡിനേറ്റര്‍ ശ്രീലക്ഷ്മി, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date