Skip to main content
വാര്‍ഷിക പദ്ധതി: വികസന സെമിനാര്‍ നടത്തി

വാര്‍ഷിക പദ്ധതി: വികസന സെമിനാര്‍ നടത്തി

ആലപ്പുഴ: കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജന്‍ ഉദ്ഘാടനം ചെയ്തു. എ.പി.ജെ. അബ്ദുല്‍ കലാം സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത ശശി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടീരേത്ത് ശ്രീഹരി കരട് പദ്ധതി അവതരണം നടത്തി. 
ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.സുദര്‍ശനന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ബീന പ്രസാദ്, ആശാരാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.നസീം, പാറയില്‍ രാധാകൃഷ്ണന്‍, ഷാനി കുരുമ്പോലില്‍, മഠത്തില്‍ ബിജു, റസീന ബദര്‍, അനിത വാസുദേവന്‍, ടി. സഹദേവന്‍, അജയന്‍ അമ്മാസ്, ശരത് കുമാര്‍ പാട്ടത്തില്‍, മഞ്ജു ജഗദീഷ്, രാജി പ്രേംകുമാര്‍, ശ്രീലത ജ്യോതി കുമാര്‍, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സബീന, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബി. രാജഗോപാല്‍, ഗ്രാമപഞ്ചായത്ത് സൂപ്രണ്ട് എസ്. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

date