Skip to main content

കേരളം നടക്കുന്നു; സംഘാടക സമിതി യോഗം ചേര്‍ന്നു

അന്താരാഷ്ട്ര കായിക ഉച്ചകോടി 'കേരളം നടക്കുന്നു' എന്ന പരിപാടിയുടെ സംഘാടക സമിതി യോഗം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്‍ സാംബശിവന്‍ അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി, എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ. ജോയ് വര്‍ഗ്ഗീസ്, ബേബി പൗലോസ്, അസോസിയേഷന്‍ മെമ്പര്‍മാരായ പി.സി ആന്റണി, കെ.ആര്‍ സുരേഷ്, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ തേജേഷ്‌കുമാര്‍ ദത്ത തുടങ്ങിയവര്‍ സംസാരിച്ചു. 

ജനുവരി 22 ന് വൈകീട്ട് 4 ന് തെക്കേഗോപുരനടയില്‍ നിന്ന് 'കേരളം നടക്കുന്നു' പരിപാടി പി. ബാലചന്ദ്രന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന പരിപാടിയില്‍ കായികതാരങ്ങളും ജനപ്രതിനിധികളും വിവിധ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും പങ്കെടുക്കും. റൗണ്ട് ചുറ്റി തെക്കേ ഗോപുരനടയില്‍ പരിപാടി സമാപിക്കും. സമാപന സമ്മേളനം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും.

date