Skip to main content

ജൈവ സാക്ഷ്യപ്പെടുത്തല്‍ പദ്ധതിയില്‍ അംഗങ്ങളാകാം

സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അപ്പേഡാ(അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്റ്റ്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി) അംഗീകൃത ജൈവ സാക്ഷ്യപ്പെടുത്തല്‍ പദ്ധതിയില്‍ അംഗങ്ങളാകാന്‍ അവസരം. കാര്‍ഷികോല്‍പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുമുള്ള പ്രധാന അതോറിറ്റിയാണ് അപ്പേഡ. അപ്പേഡാ അംഗീകരിച്ചിട്ടുള്ള ജൈവ ഉത്പാദന നിലവാരത്തിനുള്ള ദേശീയ പദ്ധതി പ്രകാരമുള്ള മൂന്നാം കക്ഷി സാക്ഷ്യപ്പെടുത്തല്‍ പദ്ധതിയാണിത്. ജൈവ സാക്ഷ്യപ്പെടുത്തലിനുള്ള നടപടിക്രമങ്ങള്‍ക്കുള്ള ഫീസും കര്‍ഷകന്റെ കൃഷിയിടം ജൈവവല്‍ക്കരിക്കുന്നതിനുള്ള ചിലവുകളും കൃഷിവകുപ്പ് വഹിക്കും. ഇതിന് ആവശ്യമായ അപേക്ഷകള്‍ സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484 2429017.

date