Skip to main content

നെടുംകണ്ടം പോളിടെക്നിക്കില്‍ ഒഴിവുകള്‍

നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ വിവിധ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ് വിഭാഗം ട്രേഡ് ടെക്നിഷ്യന്‍, വാച്ച്മാന്‍, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗം അപ്രന്റീസ് ട്രെയിനി എന്നീ തസ്തികകളില്‍ ജനുവരി 24 ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.
ട്രേഡ് ടെക്നീഷ്യന്‍ തസ്തികയില്‍ ബന്ധപെട്ട വിഷയത്തില്‍ ഐ.ടി.ഐ, എന്‍.ടി.സി, കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ, ടിഎച്ച്.എസ്.എല്‍.സി എന്നിവയിലേതില്ലെങ്കിലുമാണ് യോഗ്യത. വാച്ച്മാന്‍ തസ്തികയില്‍ ഏഴാം ക്ലാസ് ജയവും അപ്രന്റീസ് ട്രെയിനിക്ക് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ നേടിയ ഡിപ്ലോമയുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡാറ്റയുമായി ജനുവരി 24 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: gptcnedumkandam.ac.in ഫോണ്‍: 04868-234082.

date