Skip to main content

ശ്രവണ സഹായി വിതരണം 24ന്

നെടുംകണ്ടം ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ കേള്‍വി പരിമിതി ഉള്ളവര്‍ക്കായുള്ള ശ്രവണ സഹായി വിതരണ ഉദ്ഘാടനം ജനുവരി 24 ന് രാവിലെ 11 മണിക്ക് നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ റ്റി കുഞ്ഞ് നിര്‍വ്വഹിക്കും. പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയില്‍ 2023 ഒക്ടോബര്‍ 17, 18 തീയതികളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത 40 ശതമാനത്തില്‍ കൂടുതല്‍ കേള്‍വി പരിമിതിയുള്ള 42 ഗുണഭോക്താക്കള്‍ക്കാണ് ശ്രവണ സഹായി വിതരണം ചെയ്യുന്നത്.

date