Skip to main content

ധനസഹായം നല്കുന്നതിന് വിവരങ്ങള്‍ ലഭ്യമാക്കണം

ഇടുക്കി, പീരുമേട്, പൂമാല, കട്ടപ്പന എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുടെ കീഴില്‍ 2023-2024 അധ്യായന വര്‍ഷം സര്‍ക്കാര്‍ ,എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിച്ച പട്ടികവര്‍ഗ്ഗവിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന ധനസഹായം നല്കും. 1 മുതല്‍ 4 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന ഡേ സ്‌കോളേഴ്‌സ് ആയതും നടപ്പു വര്‍ഷം 75 ശതമാനം ഹാജരുള്ളതുമായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കാണ് ധനസഹായം അനുവദിക്കുക. ഇതിന് അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ ലിസ്റ്റും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹെഡ്മാസ്റ്റര്‍ അല്ലെങ്കില്‍ ഹെഡ്മിസ്ട്രസുമാര്‍ ജനുവരി 31 നകം ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ 04862 222399.

date