Skip to main content

ദ്രവ മാലിന്യ സംസ്‌കരണം; ശുചിത്വ മിഷന്‍ സാങ്കേതിക സഹായം നല്‍കും

ജില്ലയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതിനും, ദ്രവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഹോട്ടല്‍, കാറ്ററിംഗ് മേഖലയിലുള്ളവര്‍ക്ക് ശുചിത്വമിഷന്‍ സാങ്കേതിക സഹായം നല്‍കും. ഇതിനായി പരിശീലനങ്ങള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിലും എന്‍ഫോഴ്സ്മെന്റ് സംവിധാനം ശക്തമാക്കുകയും, ജില്ലാ അതിര്‍ത്തികളില്‍ നിരോധിത വസ്തുക്കളുടെ പരിശോധന ഉറപ്പുവരുത്തുകയും ചെയ്യും. ബള്‍ക്ക് വേസ്റ്റ് ജനറേറ്റര്‍മാരുടെ മാലിന്യ സംസ്‌കരണത്തിന് മാര്‍ഗരേഖ നല്‍കും. സാങ്കേതിക സഹായം നല്‍കുന്നതിനായി ജോയിന്റ് ഡയറക്ടര്‍ ചെയര്‍മാനായും, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കണ്‍വീനറായും, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, ഓള്‍ കേരള കാറ്ററിംഗ് അസോസിയേഷന്‍ എന്നിവര്‍ അംഗങ്ങളായും സമിതി രൂപീകരിച്ചു.

 

date