Skip to main content

സാക്ഷരതാമിഷന്‍ സമ്പര്‍ക്ക പഠന ക്ലാസ്സ്

സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താം തരം തുല്യത പതിനേഴാം ബാച്ച്, ഹയര്‍ സെക്കന്ററി തുല്യത എട്ടാം ബാച്ച് സമ്പര്‍ക്ക പഠന ക്ലാസ്സിന്റെ  ജില്ലാതല ഉദ്ഘാടനം ജനുവരി 22ന് ഉച്ചയ്ക്ക് 2 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ടി.സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ പത്താം തരത്തിന് എട്ട് സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലായി 508 പഠിതാക്കളും, ഹയര്‍ സെക്കന്ററി തുല്യതയില്‍ പത്ത് സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലായി 572 പഠിതാക്കളുമാണ് രജിസ്റ്റര്‍ ചെയ്തത്. മഹിളാ സമഖ്യ സൊസെറ്റിയുമായി സഹകരിച്ച് നടത്തുന്ന മുന്നേറ്റം പദ്ധതിയിലൂടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ആശാ പ്രവര്‍ത്തകരുടെ തുടര്‍പഠന പദ്ധതിയിലൂടെയും കണ്ടെത്തിയ പഠിതാക്കളെയും സമ്പര്‍ക്ക പഠന ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് മുഖ്യാതിഥിയാകും.
 

date