Skip to main content

പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് പിഴ

പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് മാനന്തവാടി നഗരസഭാ പരിധിയിലെ തീയേറ്റര്‍ ഉടമയില്‍ നിന്നും 5010/ രൂപ പിഴ ഈടാക്കി. മാലിന്യ സംസ്‌കരണ നിയമലംഘനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. പരിശോധനയില്‍ അജൈവമാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് കണ്ടെത്തുകയും സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.

 

date