Skip to main content

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കളമശ്ശേരിയില്‍ ക്രിയേറ്റേഴ്‌സ് സയന്‍സ് ക്യാമ്പ്

 

വിദ്യാര്‍ത്ഥികള്‍ക്കായി അസാപ് കേരളാ - ഡ്രീംകിറ്റ് ജനുവരി 27 & 28  തീയതികളില്‍ ദ്വിദിന ക്രിയേറ്റേഴ്‌സ് സയന്‍സ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്ന് മുതല്‍ ഒന്‍പതാം തരം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ക്യാമ്പിന് ശേഷം 500 രൂപ വിലമതിക്കുന്ന റോബോട്ടിക് ടോയ് കിറ്റും ലഭിക്കും

രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ വിദഗ്ധരായ എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ ഡിസൈന്‍ തിങ്കിങ്, റോബോട്ടിക്‌സ്, കോഡിങ്, മൊബൈല്‍ അപ്ലിക്കേഷന്‍ നിര്‍മ്മാണം തുടങ്ങിയവയുടെ ബാലപാഠങ്ങള്‍ രസകരമായ പ്രവര്‍ത്തനങ്ങളിലൂടെ ക്യാമ്പ് അംഗങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. 

ചെറിയ റോബോട്ടിക് കളിപ്പാട്ടങ്ങളുടെ നിര്‍മ്മാണവും, ഗെയിംസും ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന ക്യാമ്പ് പൂര്‍ണ്ണസമയവും വിദ്യാര്‍ത്ഥികള്‍ പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ടാം ദിവസം അവസാനത്തോടെ ക്യാമ്പ് അംഗങ്ങള്‍ വികസിപ്പിക്കുന്ന മെഗാപ്രൊജക്റ്റ് രക്ഷിതാക്കള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്യും. രസകരമായ നിരീക്ഷണപരീക്ഷണങ്ങളിലൂടെ വളരെ ആസ്വാദ്യകരമായ അനുഭവമായിരിക്കും ക്യാമ്പ് അംഗങ്ങള്‍ക്ക് ലഭിക്കുക.

രജിസ്റ്റര്‍ ചെയ്യാം : https://link.asapcsp.in/cscekm
 എന്ന ലിങ്കിലോ 97785 98336, 99956 18202 എന്ന നമ്പറില്‍ വിളിച്ചോ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
സ്ഥലം : അസാപ് കേരളാ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്, കളമശ്ശേരി   
തീയതി : ജനുവരി 27 & 28, 2024 
ക്യാമ്പ് ഫീ: Rs. 999/- (ക്യാമ്പിന് ശേഷം 500 രൂപ വിലമതിക്കുന്ന റോബോട്ടിക് ടോയ് കിറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും)

date