Post Category
ക്ഷീരപരിശീലനം
കോട്ടയം: കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ ജനുവരി 22 മുതൽ ഫെബ്രുവരി അഞ്ച് വരെ ക്ഷീരോൽപന്ന നിർമ്മാണത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ ജനുവരി 22ന് രാവിലെ 10ന് കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലനകേന്ദ്രത്തിലെത്തി രജിസ്ട്രേഷൻ നടത്തണം. 135 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. വിശദവിവരത്തിന് ഫോൺ: 0481 2302223.
date
- Log in to post comments