Skip to main content

ജാതി വിവേചനത്തിന്റെ പുതിയ കാഴ്ചകളുമായി നീലമുടി

 

പെരിങ്ങോടെന്ന കൊച്ചു ഗ്രാമം. അവിടെയുള്ള ഒരു ബ്ലോഗറുടെയും അവന്റെ കൂട്ടുകാരുടെയും ജീവിതത്തിലൂടെ കാലിക പ്രസക്തിയുള്ള കഥ പറയുകയാണ് 'നീലമുടി'. വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം, ജാതി വിവേചനം തുടങ്ങിയ വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
ബ്ലോഗറുടെ ജീവിതത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. കാലം എത്രയൊക്കെ പുരോഗമിച്ചുവെന്ന് പറയുമ്പോഴും പ്രകടമായും പരോക്ഷമായും ജാതി അധിക്ഷേപങ്ങള്‍ കൂടി വരുന്നതായും നവമാധ്യമങ്ങളുടെ വരവോടെ ജാതിവെറിക്കും വര്‍ണ വിവേചനത്തിനും മറ്റൊരു മുഖം കൂടി ലഭിച്ചുവെന്നും ചിത്രം പറയുന്നു. കൂട്ടുകാരെ വിളിക്കുന്ന ചില വട്ടപ്പേരുകള്‍, അതിരുവിടുന്ന ചില 'തമാശകള്‍, വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നിവ മറ്റുള്ളവരില്‍ എത്രത്തോളം ആഴത്തില്‍ മുറിവുണ്ടാക്കുന്നുണ്ടെന്ന് ചിത്രം ചൂണ്ടിക്കാട്ടുന്നു. റാം ഡി സ്റ്റുഡിയോസിന്റെ ബാനറില്‍ റാം മോഹനും ദീപ്തിയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ശരത്കുമാറാണ് സംവിധാനം ചെയ്തത്. സുബ്രഹ്മണ്യന്‍, ശ്രീനാഥ്, മജീദ്, ആദിത്യ ബേബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹാപ്പിനസ് ചലച്ചിത്ര മേളയില്‍ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് നീലമുടി പ്രദര്‍ശിപ്പിച്ചത്.  

 

date