Skip to main content

മേളയില്‍ താരമായി റഷ്യന്‍ പൗരന്‍; ഇഷ്ട മലയാള ചിത്രം 'യവനിക'

ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ താരമായി റഷ്യന്‍ പൗരന്‍ നിക്കോളാസും. ഐ എഫ് എഫ് കെയുടെ ഇന്‍സ്റ്റാഗ്രാം പേജ് വഴി മേളയെക്കുറിച്ചറിഞ്ഞാണ് നിക്കോളാസ് തളിപ്പറമ്പിലെത്തിയത്.
തിരുവനന്തപുരത്ത് നടന്ന ഐ എഫ് എഫ് കെയിലും ഇദ്ദേഹം എത്തിയിരുന്നു.'അവിടെ നിന്ന് കണ്ട മലയാള ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് യവനികയാണ്. നല്ല സിനിമകള്‍ ആസ്വദിക്കാന്‍ ഭാഷ പ്രശ്‌നമല്ല. സിനിമയോടുള്ള അഭിനിവേശമാണ് തളിപ്പറമ്പിലെത്തിച്ചത്. ഇവിടെ നിന്നും പരമാവധി സിനിമ കാണും. ആദ്യം കണ്ടത് നിക്കോളജ് ആര്‍സെല്‍ സംവിധാനം ചെയ്ത ദി പ്രോമിസ്ഡ് ലാന്‍ഡാണ്. സമ്പത്തുണ്ടാക്കാനായി മാത്രം ജീവിക്കുന്ന വ്യക്തിയുടെ കഥയാണ് ഇതിലുള്ളത്' കേരളത്തിന്റെ സൗന്ദര്യം തനിക്ക് പ്രിയപ്പെട്ടതാണ്. ഇവിടുത്തെ തനത് രുചികളും പ്രകൃതി സൗന്ദര്യവും ആസ്വദിച്ചാണ് യാത്ര തുടരുന്നത്' നിക്കോളാസ് പറഞ്ഞു.  അപ്രതീക്ഷിതമായി എത്തിയ അതിഥിക്ക് സംഘാടകര്‍ സ്വീകരണം നല്‍കി.
 

date