Skip to main content

നല്ല സിനിമ നാട്ടിന്‍പുറങ്ങളില്‍

പ്രേക്ഷകര്‍ സിനിമ തേടിപ്പോകുന്നത് പതിവാണ്. എന്നാല്‍ കാഴ്ചക്കാരെ തേടി സിനിമയെത്തിയാലോ..? ഇങ്ങനെ ഗ്രാമീണ മേഖലകളില്‍ പര്യടനം നടത്തിയ ടൂറിംഗ് ടാക്കീസിലൂടെ തളിപ്പറമ്പുകാര്‍ കണ്ടത് നിരവധി ചിത്രങ്ങള്‍. നല്ല സിനിമകള്‍ നാട്ടിന്‍പുറങ്ങളില്‍ എന്ന സന്ദേശവുമായി ഹാപ്പിനസ് ചലച്ചിത്ര മേളയുടെ ഭാഗമായി ചലച്ചിത്ര അക്കാദമിയാണ് വേറിട്ട അനുഭവം സമ്മാനിച്ചത്.
ഈ മാസം 10 മുതല്‍ 20വരെയായിരുന്നു ഗ്രാമങ്ങളിലെ പര്യടനം. പകല്‍ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളിലും രാത്രി വായനശാലകള്‍ കേന്ദ്രീകരിച്ചുമായിരുന്നു പ്രദര്‍ശനം. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചവയും വിവിധ പുരസ്‌ക്കാരം നേടിയ ചിത്രങ്ങളുമാണ് ഗ്രാമീണരെ പരിചയപ്പെടുത്തിയത്. പ്രേക്ഷകര്‍ ആവശ്യപ്പെടുന്ന മികച്ച സിനിമകളും അവര്‍ക്ക് മുന്നിലെത്തിച്ചു. പണച്ചെലവില്ലാതെ തങ്ങള്‍ക്കരികിലേക്ക് തിയേറ്റര്‍ അനുഭവം എത്തുന്നത് കൗതുകത്തോടെയാണ് പലരും കണ്ടത്. തളിപ്പറമ്പ്, കുറുമാത്തൂര്‍, മയ്യില്‍, കാഞ്ഞിരങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പര്യടനം. ഇതിന്റെ ഭാഗമായി മേള നടന്ന മൂന്ന് ദിവസവും തളിപ്പറമ്പ്് ടൗണ്‍ സ്‌ക്വയറിലും പ്രദര്‍ശനം നടത്തി.

date