Skip to main content

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ജില്ലയിൽ 22,64,481 വോട്ടർമാർ

2024 ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ അന്തിമ വോട്ടർ പട്ടികയിൽ 11,07,712 പുരുഷന്മാരും 11,56,748 സ്ത്രീകളും 21 ഭിന്നലിംഗക്കാരും ഉൾപ്പെടെ 22,64,481 ഇലക്ടർമാരാണ് ഉള്ളത്. കരട് പട്ടികയിൽ നിന്നും 23,995 ഇലക്ടർമാരുടെ വർദ്ധനവ് അന്തിമ പട്ടികയിൽ ഉണ്ടായി. ഒറ്റപ്പാലം താലൂക്ക് ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ലാ കലക്ടറും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയുമായ ഡോ. എസ് ചിത്ര അന്തിമ വോട്ടർ പട്ടികയുടെ പകർപ്പ് ജില്ലാ സ്വീപ് നോഡൽ ഓഫീസറും അസിസ്റ്റന്റ് കലക്ടറുമായ ഒ.വി ആൽഫ്രഡിന് നൽകി പ്രകാശനം ചെയ്തു. 2023 ഒക്ടോബർ 27 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 22,44,486 ഇലക്ടർമാരാണ് ഉണ്ടായിരുന്നത്. സ്ഥലമില്ലാത്ത, സ്ഥിരമായി താമസം മാറിയ, മരണമടഞ്ഞവർ കൂടാതെ ഇരട്ടിപ്പ് വന്നതായി കണ്ടെത്തിയതുമായ 23,255 കേസുകൾ കരട് പട്ടികയിൽ നിന്നും കുറഞ്ഞു. കൂടാതെ 18-19 വയസ്സ് പ്രായമുള്ള യുവ വോട്ടർമാർ, പട്ടികയിൽ പേരില്ലാത്തവർ എന്നിവരെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തി 39,832 ഇലക്ടർമാരെയും ജില്ലയ്ക്ക് പുറത്തുനിന്നും സ്ഥലം മാറി വന്ന 7418 പേരും ഉൾപ്പെടെ പുതുതായി  47250 ഇലക്ട്രമാരെയും കൂട്ടിച്ചേർത്തു. 9,093 യുവ വോട്ടർമാർ ഉണ്ടായിരുന്ന കരട് പട്ടികയിൽ 16988 യുവ വോട്ടർമാരെ കൂടുതൽ എൻട്രോൾ ചെയ്ത് 26,081 യുവ വോട്ടർമാരെ കണ്ടെത്തി.  തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കൈവശമുള്ള എല്ലാവരും അന്തിമ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന പരിശോധിച്ച ഉറപ്പുവരുത്തണം. പേരില്ലാത്ത പക്ഷം ഫോറും ആറ് അപേക്ഷ സമർപ്പിച്ച് പട്ടികയിൽ പേർ ഉൾപ്പെടുത്തണം. പരിപാടിയിൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. മണികണ്ഠൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി. സുനിൽകുമാർ, ഒറ്റപ്പാലം തഹസിൽദാർ സി.എം അബ്ദുൽ മജീദ്, ഡെപ്യൂട്ടി ഇ.ആർ.ഒ വൃന്ദ പി. നായർ, ജില്ലാ ഇലക്ഷൻ അസിസ്റ്റന്റ് പി.എ ടോംസ്, കലക്ടറേറ്റ്, ഒറ്റപ്പാലം താലൂക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

അന്തിമ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവർക്ക് ഫെബ്രുവരി 28നകം പേര് ചേര്‍ക്കാൻ അവസരം

2024ലെ ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിൽ പേരില്ലാത്ത 18 വയസ് കഴിഞ്ഞവര്‍ക്ക് ഫെബ്രുവരി 28 വരെ പേര് ചേര്‍ക്കാൻ അവസരം. ഇതിനായി  voters.eci.gov.in ലോ അല്ലെങ്കില്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയോ അപേക്ഷ നല്‍കാം. voters.eci.gov.in ല്‍ മൊബൈല്‍ നമ്പര്‍ നല്‍കി ലഭിക്കുന്ന ഒ.ടി.പി നല്‍കി പാസ്വേര്‍ഡ് ഉണ്ടാക്കുക. തുടര്‍ന്നുവരുന്ന മെനുവില്‍ ലോഗിന്‍ ചെയ്ത് ഫോം ആറില്‍ അപേക്ഷിക്കുക. ശേഷം പേര്, മേല്‍വിലാസം, പ്രായം തെളിയിക്കുന്ന രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്യുക. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ വഴി വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, പാലക്കാട് കലക്ടറേറ്റ്, ബൂത്ത് ലെവല്‍ ഓഫീസ് എന്നിവിടങ്ങളില്‍ സൗജന്യമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറായ 1950 ല്‍ ബന്ധപ്പെടാം.

17 വയസ് കഴിഞ്ഞവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

തദ്ദേശ, നിയമസഭ, ലോകസഭ തെരഞ്ഞെടുപ്പുകളുടെ ഭാഗമായി 17 വയസ് കഴിഞ്ഞവര്‍ക്കും മുന്‍കൂറായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. 18 ആകുന്നതിന്റെ അടിസ്ഥാനത്തില്‍ ഓട്ടോമാറ്റിക്കായി വോട്ടര്‍ പട്ടികയില്‍ പേര് ചേരും. പേര് ചേര്‍ക്കുന്നതിനായി voters.eci.gov.in അല്ലെങ്കില്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴി അപേക്ഷ നല്‍കാം. voters.eci.gov.in ല്‍ മൊബൈല്‍ നമ്പര്‍ നല്‍കി ലഭിക്കുന്ന ഒ.ടി.പി നല്‍കി പാസ്വേര്‍ഡ് ഉണ്ടാക്കുക. തുടര്‍ന്നുവരുന്ന മെനുവില്‍ ലോഗിന്‍ ചെയ്ത് ഫോം ആറില്‍ അപേക്ഷിക്കുക. ശേഷം പേര്, മേല്‍വിലാസം, പ്രായം തെളിയിക്കുന്ന രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്യുക. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ വഴി വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, പാലക്കാട് കലക്ടറേറ്റ്, ബൂത്ത് ലെവല്‍ ഓഫീസ് എന്നിവിടങ്ങളില്‍ സൗജന്യമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറായ 1950ല്‍ ബന്ധപ്പെടാം.
 

date