Skip to main content

സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ കാര്യാലയം ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനിലെ ദാരിദ്ര്യം ലഘൂകരണ വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം എം.എച്ച് സഫ്ദര്‍ ഷെറീഫ് ഉദ്ഘാടനം ചെയ്തു. സംരംഭകത്വം, ഉത്പന്ന വൈവിധ്യവത്കരണം, വിപണനം, അക്കൗണ്ടിങ്, നിയമവശങ്ങള്‍ എന്നീ വിഷയങ്ങളില്‍ പാലക്കാട് നഗരസഭയിലെ എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ശങ്കര്‍ പ്രസാദ് സംരംഭകത്വ പരിശീലന ക്ലാസെടുത്തു. കെ.എസ്.ബി.സി.ഡി.സി അസിസ്റ്റന്റ് മാനേജര്‍ ഐ. ഷക്കീല ബാനു അധ്യക്ഷയായി. വിവിധ വായ്പ പദ്ധതികളെക്കുറിച്ചും വായ്പ തിരിച്ചടവിനെക്കുറിച്ചും വിശദീകരിച്ചു. പരിപാടിയില്‍ പിന്നോക്ക വിഭാഗ വികസന വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി ശ്രീജിത്ത്, കെ.എസ്.ബി.സി.ഡി.സി എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് സി. അനിത, പ്രോജക്ട് അസിസ്റ്റന്റ് ആര്‍.കെ രമ്യ എന്നിവര്‍ പങ്കെടുത്തു.
 

date