Skip to main content

മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ ലോണ്‍ മേള 2024 സംഘടിപ്പിച്ചു

വ്യവസായ വാണിജ്യ വകുപ്പ് മരുതറോഡ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കുള്ള സബ്‌സിഡി ലൈസന്‍സ് ലോണ്‍ മേള 2024 സംഘടിപ്പിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 55 പേര്‍ പങ്കെടുത്ത പരിപാടിയില്‍ പുതുതായി സരംഭം തുടങ്ങിയ 10 സംരംഭകര്‍ക്ക് ബാങ്കിന്റെ അനുമതി പത്രവും മൂന്നുപേര്‍ക്ക് ഉദ്യം രജിസ്‌ട്രേഷനും നല്‍കി. അഞ്ചുപേരുടെ വായ്പ അപേക്ഷ സ്വീകരിച്ചു. 
മലമ്പുഴ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ അരുണ്‍ ദാനം മുഖ്യപ്രഭാഷണവും മരുതറോഡ് ഗ്രാമപഞ്ചായത്ത് ഇ.ഡി.ഇ എസ്. പ്രിയ വിഷയാവതരണവും നടത്തി. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. ശോഭന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണിത്താന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജലക്ഷ്മി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. രാധാകൃഷ്ണന്‍, കല്ലേപ്പുള്ളി യൂണിയന്‍ ബാങ്ക് ശാഖ മാനേജര്‍ രാഹുല്‍, കഞ്ചിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖാ മാനേജര്‍ രൂപേഷ്, കല്ലേപ്പുള്ളി കേരള ബാങ്ക് ശാഖാ മാനേജര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.

date