Skip to main content

നേച്ചേഴ്സ് ഫ്രഷ് അഗ്രി കിയോസ്കുമായി കുടുംബശ്രീ

 

കുടുംബശ്രീ കാർഷിക ഗ്രൂപ്പുകളുടെ ഉൽപ്പന്നങ്ങളെ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച് വിപണനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നേച്ചേഴ്സ് ഫ്രഷ് അഗ്രി കിയോസ്കിന്‍റെ പ്രവർത്തനം ജനുവരി 25 മുതൽ ആരംഭിക്കും. ജില്ലയിൽ അമ്പലവയൽ, മൂപ്പൈനാട്, കോട്ടത്തറ, വെള്ളമുണ്ട, കണിയാമ്പറ്റ എന്നീ പഞ്ചായത്തുകളിലാണ് കിയോസ്ക് ആരംഭിക്കുന്നത്. കുടുംബശ്രീ വഴി രൂപീകരിച്ച ജെ.എൽ.ജികൾ കൃഷി ചെയ്യുന്ന വിളകളാണ് കിയോസ്ക്കിലൂടെ വിൽപ്പന നടത്തുന്നത്. കർഷകർ ഉത്പ്പാദിപ്പിക്കുന്ന പാൽ, മുട്ട തുടങ്ങിയവയും കിയോസ്ക്കിലൂടെ ലഭിക്കും. കാർഷിക ഉത്പന്നങ്ങൾക്ക് പുറമേ സംരംഭ ഗ്രൂപ്പുകളുടെ ഉത്പന്നങ്ങളും കിയോസ്കിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകും.

 

ജില്ലയിൽ ഏഴാംയിരത്തിലധികം വരുന്ന ജെ എൽ ജികളിൽ നിന്നായി നാൽപ്പത്തിനായിരത്തോളം വനിതാ കർഷകർ കാർഷിക വൃത്തിയിൽ ഏർപ്പെട്ടുവരുന്നുണ്ട്. സംസ്ഥാനത്തുടനീളം നൂറു ഔട്ട് ലെറ്റുകളാണ് ഈ മാസം ആരംഭിക്കുന്നത്.

അമ്പലവയൽ, മൂപ്പൈനാട്, കോട്ടത്തറ, വെള്ളമുണ്ട എന്നിവിടങ്ങളിലെ കിയോസ്കുകളുടെ ഉദ്ഘാടനം ജനുവരി 25 ന് വൈകുന്നേരവും കണിയാമ്പറ്റയിലെ ഉദ്ഘാടനം 27 ന് രാവിലെയും ബ്ലോക്ക്- തദ്ദേശ സ്വയം ഭരണ അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ നടക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നൽകിയ കെട്ടിടങ്ങളിലാണ് ഏകീകരിച്ച രൂപത്തിൽ ജില്ലയിൽ കിയോസ്ക്കുകൾ ആരംഭിക്കുന്നത്.

date