Skip to main content

റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം 

ആലപ്പുഴ: പട്ടികവര്‍ഗ റെസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ കൊല്ലം കുളത്തുപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തിലെ അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനും പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമുള്ള പൂക്കോട്, പൈനാവ്, അട്ടപ്പാടി ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സി.ബി.എസ്.ഇ സിലബസില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനും പുനലൂര്‍ പട്ടികവര്‍ഗ വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 

നാലാംക്ലാസില്‍ പഠിക്കുന്നവരും 10 വയസ്സ് കഴിയാത്തവരും രണ്ടു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ മുഖേന കുളത്തുപ്പുഴ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പൂക്കോട്, പൈനാവ്, അട്ടപ്പാടി ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും പ്രവേശനത്തിനായി അപേക്ഷിക്കാം.
(പ്രാക്തന ഗോത്ര വര്‍ഗക്കാരെ വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് ) അപേക്ഷ ഫോമുകള്‍ പുനലൂര്‍ ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, കുളത്തൂപ്പുഴ /ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍നിന്ന് ലഭ്യമാണ്. അപേക്ഷകള്‍ www.stmrs.in  എന്ന സൈറ്റ് മുഖേനയും ലഭിക്കും. അയച്ച അപേക്ഷകളുടെ പകര്‍പ്പ് പുനലൂര്‍ ജില്ലാ ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ നല്‍കണം.
വിശദവിവരങ്ങള്‍ക്ക്: 04752222353

date