Skip to main content

ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റ്; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഫെബ്രുവരിയില്‍ തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന വര്‍ണ്ണപ്പകിട്ട്  ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റ് 2024-ല്‍ പങ്കെടുക്കുന്നതിനായി ജില്ലാതലത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സാമൂഹ്യനീതി വകുപ്പാണ് ഫെസ്റ്റ് നടത്തുന്നത്. അപേക്ഷകള്‍ കൂടുതലുള്ള പക്ഷം ജില്ലാതലത്തില്‍ സ്‌ക്രീനിംഗ് നടത്തി തിരഞ്ഞെടുക്കുന്നതാണ്. ട്രാന്‍സ്ജെന്‍ഡര്‍ ഐഡി കാര്‍ഡ് ഉള്ളവര്‍ ജില്ല സാമൂഹ്യനീതി ഓഫീസര്‍ക്ക് നേരിട്ടോ, തപാല്‍, ഇമെയില്‍ മുഖേനയോ അപേക്ഷ നല്‍കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0477 2253870, dsjoalpy@gmail.com

date