Skip to main content

സ്വാതന്ത്ര്യസമര സ്തൂപം മന്ത്രി സജി ചെറിയാന്‍ 26-ന് സമര്‍പ്പിക്കും  -ചെങ്ങന്നൂരില്‍ നോര്‍ക്ക റീജണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: സ്വാതന്ത്ര്യസമര സ്തൂപം സമര്‍പ്പിക്കല്‍ ചെങ്ങന്നൂര്‍ മില്‍സ് മൈതാനത്തില്‍ (കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍) ജനുവരി 26 വൈകിട്ട് അഞ്ചിന് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും 

സാംസ്‌കാരിക വകുപ്പില്‍ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്തൂപം സ്ഥാപിച്ചത്. നോര്‍ക്കയുടെ ആദ്യത്തെ റീജണല്‍ ഓഫീസിന്റെ പ്രവര്‍ത്തനവും അന്നേ ദിവസം ആരംഭിക്കും. റെയില്‍വേ സ്റ്റേഷനു സമീപം ആരംഭിക്കുന്ന ഓഫീസ് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശനം കൊടിക്കുന്നില്‍ സുരേഷ് എം.പി. നിര്‍വഹിക്കും. 

സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍. മായ, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍,  നഗരസഭ ചെയര്‍പേഴ്‌സണ്‍ സൂസമ്മ ഏബ്രഹാം, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, കെ.സി.എം.എം.സി ചെയര്‍മാന്‍ എം.എച്ച്. റഷീദ്, ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണികൃഷ്ണന്‍, ഗുരു ചെങ്ങന്നൂര്‍ സ്മാരക സമിതി മെമ്പര്‍ സെക്രട്ടറി ജി. വിവേക് തുടങ്ങിയവര്‍ മുഖ്യസാന്നിധ്യമാകും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date