Skip to main content

ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ആലപ്പുഴ: എം.എസ്.എം.ഇ. ഡെവലപ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് പുന്നപ്ര ഹാളില്‍ പി.എം. വിശ്വകര്‍മ്മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സബ് കളക്ടര്‍ സമീര്‍ കിഷന്‍ ഉദ്ഘാടനം ചെയ്തു. ജി.എസ.് പ്രകാശ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ. കിരണ്‍, അലക്‌സ്, കാനറ ബാങ്ക് സീനിയര്‍ മാനേജര്‍ അനന്തു തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ വിശദീകരണം നല്‍കി. ചോദ്യോത്തര വേളയോടു കൂടി ജില്ലാതല സമ്മേളനം സമാപിച്ചു. സി.എസ്.സി/വി.എല്‍.ഇ. പ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ഡുമാര്‍, നഗര തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രതിനിധികള്‍ എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവുകള്‍, എഫ്.എല്‍ സികള്‍, വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍, മറ്റു ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി ഗുണഭോക്താക്കള്‍ക്കായി സി.എസ്.സി.യുടെ ആഭിമുഖ്യത്തില്‍ പി.എം. വിശ്വകര്‍മ രജിസ്‌ട്രേഷന്‍ ഡ്രൈവും സംഘടിപ്പിച്ചിരുന്നു.

date