Skip to main content

ലൈബ്രറിയന്‍ നിയമനം

 

മേപ്പാടി ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് കുന്നമ്പറ്റ സാംസ്‌കാരിക നിലയത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയിലേക്ക് പാര്‍ട്ട് ടൈം ലൈബ്രറിയന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസകാരായ 18 മുതല്‍ 36 വയസ്സ്് വരെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ലൈബ്രറി സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ, അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണിക്കും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന രേഖയും ബയോഡാറ്റയും സഹിതം ഫെബ്രുവരി 4 രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04936 282422

date