Skip to main content

അംഗത്വം പുനര്‍സ്ഥാപിക്കാന്‍ അവസരം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ 24 മാസത്തില്‍ കൂടുതല്‍ വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കാലപരിധി ഇല്ലാതെ അംശാദായ കിടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുനര്‍സ്ഥാപിക്കുന്നതിനുള്ള അവസരം ജനുവരി 31 വരെ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസില്‍
ഉണ്ടായിരിക്കും. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10/ രൂപ നിരക്കില്‍ പിഴ ഈടാക്കും. കുടിശ്ശിക അടക്കാന്‍ വരുന്ന തൊഴിലാളികള്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പും കൊണ്ട് വരണം. 60 വയസ്സ് ഇതിനകം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് അംഗത്വം പുനര്‍സ്ഥാപിക്കുന്നതിനും കുടിശ്ശിക അടയ്ക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

date