Skip to main content

കാര്‍ഷിക യന്ത്രോപകരണങ്ങള്‍: അപേക്ഷ  സമര്‍പ്പിക്കാം

 

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതി പ്രകാരം 2023 - 2024 സാമ്പത്തിക വര്‍ഷത്തിലെ കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും ഫാം മെഷീനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും കര്‍ഷകരുടെ കൂട്ടായ്മകള്‍, എഫ് പി ഒ കള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവരുടെ അപേക്ഷകള്‍ ഓണ്‍ലൈനായി ഫെബ്രുവരി ഒന്ന് മുതല്‍ സമര്‍പ്പിക്കാം.  http://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷിക്കുന്ന ഗ്രൂപ്പുകള്‍ക്ക് പാന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. കുറഞ്ഞത് 8 അംഗങ്ങളെങ്കിലും വേണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ബന്ധപ്പെട്ട അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും കൃഷി ഓഫീസറുടെ ശുപാര്‍ശയോടെ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ച ഗ്രൂപ്പുകളുടെ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വയനാട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോണ്‍: 9383471924, 9778726224

date