Skip to main content

സാഹിത്യ ശില്പശാല നടത്തി

 

 

പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ ആൻറണി ഉദ്ഘാടനം ചെയ്തു.  പി.ടി.എ. പ്രസിഡൻ്റ് കെ.എ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ പതിപ്പ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പുഷ്പ മനോജ് പ്രകാശനം ചെയ്തു. കഥാ - കവിത സാഹിത്യ ശില്പശാലയ്ക്ക്  സാഹിത്യകാരനും അധ്യാപകനുമായ സോമൻ കടലൂർ നേതൃത്വം നൽകി. തരിയോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂന നവീൻ, വിജയൻ തോട്ടുങ്കൽ, തരിയോട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനധ്യാപിക ഉഷ കുനിയിൽ, എസ്.എം.സി.ചെയർമാൻ പി. എം. കാസിം തുടങ്ങിയവർ സംസാരിച്ചു.

 

date