Skip to main content

പച്ചക്കറി കൃഷിക്ക് തുടക്കമായി 

 

കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമ്മല ടീച്ചർ ഗ്രൂപ്പടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷിയുടെ പഞ്ചായത്ത് തല നടീൽ  ഉദ്ഘാടനം ചെയ്തു.

മുതുവനയിലെ  ഐരാണിക്കോട്ട് നാരായണിയുടെ നേതൃത്വത്തിൽ  ധന്യ കാർഷിക കൂട്ടായ്മയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഗ്രൂപ്പടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
 
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർ പെഴ്സൺ നിഷ വല്ലിപ്പടിക്കൽ അധ്യക്ഷത വഹിച്ചു.  കൃഷി ആഫീസർ അശ്വതി ഹർഷൻ പദ്ധതി വിശദീകരണം  നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം സുനിൽ,  ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ ഐ സജീവൻ മാസ്റ്റർ, കൃഷി ഭവൻ ഉദ്ദ്യോഗസ്ഥരായ പി ഷാജി, പി പി ആതിര, പി വി വിസ്മയ എന്നിവർ സംസാരിച്ചു.

date